വന്യമൃഗശല്യത്തിനെതിരെ പോരാടാന്‍ കര്‍ഷക സംഘടനകള്‍

0

ജില്ലയിലെ വന്യമൃഗശല്യത്തിനെതിരെ പോരാടാന്‍ കര്‍ഷക സംഘടനകള്‍ കൈകോര്‍ക്കുന്നു. ബത്തേരിയില്‍ നടന്ന വിവിധ കര്‍ഷക സംഘടനകളുടെ നേതൃയോഗത്തിലാണ് തീരുമാനം. സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കായി ശക്തമായി രംഗത്തിറങ്ങാനുമാണ് നീക്കം.

ജില്ലയില്‍ വന്യമൃഗശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന്നായി ജില്ലയിലെ സ്വതന്ത്രകര്‍ഷക സംഘടനകള്‍ കൈകോര്‍ക്കുന്നത്. കര്‍ഷക പുരോഗമന സമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 10 കര്‍ഷസംഘടന നേതാക്കള്‍ പങ്കെടുത്തു. ഫാര്‍മേഴ്സ് റിലീഫ് ഫോറം, ഹരിതസേന, കര്‍ഷക സംരക്ഷണസമിതി, വടക്കനാട് ഗ്രാമസംരക്ഷണസമിതി, വയനാടന്‍ചെട്ടി സര്‍വ്വീസ് സൊസൈറ്റി, കിസാന്‍ജനത തുടങ്ങിയ സംഘടനാനേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ജില്ലയിലെ മൂന്നു താലൂക്കുകള്‍ കേന്ദ്രീകരിച്ച് വന്യമൃഗ ശല്യത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പ്രശ്ന പരിഹാരത്തിനായി ശക്തമായി പ്രക്ഷോഭങ്ങള്‍ വരുംദിവസങ്ങളില്‍ ഉണ്ടാവുമെന്ന് കര്‍ഷക പുരോഗമന സമിതി ചെയര്‍മാന്‍ പി.എം.ജോയി പറഞ്ഞു. യോഗത്തില്‍ ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ്, ഡോ.പി.ലക്ഷ്മണന്‍, അബ്രഹാം ബെന്‍ഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
14:30