ഭാരതത്തിന്റെ സാഹോദര്യം ലോകത്തിന് മാതൃക: മലബാര്‍ ഭദ്ര സനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ്
ഒരു നൂലില്‍ കോര്‍ത്ത മുത്തുകള്‍ പോലെ നാനാജാതി മതസ്ഥര്‍ ഒറ്റക്കെട്ടായി ജീവിക്കുന്ന ഭാരതത്തിന്റെ സാഹോദര്യം ലോകത്തിന് മാതൃകയാണെന്ന് മലബാര്‍ ഭദ്ര സനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ്. മാനന്തവാടി വരടിമൂലയില്‍ പുതുക്കി പണിത മോര്‍ ഏലിയാസ് തൃതിയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ നാമത്തിലുള്ള കുരിശുപള്ളിയുടെ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതസ്ഥരുടെ ആഘോഷങ്ങള്‍ ദേശത്തിന്റെ കൂടി ആഘോഷങ്ങളാക്കി മാറ്റി മതങ്ങള്‍ തമ്മിലുള്ള മതില്‍ കെട്ടുകള്‍ ഇല്ലാതാക്കാനുള്ള രാജ്യത്തിലെ ജനങ്ങളുടെ ശ്രമങ്ങള്‍ മാതൃകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള വിശുദ്ധ ഖുര്‍ബ്ബാനക്ക് സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് നേതൃത്വം നല്‍കി. ഫാ. ബേസില്‍ വട്ടപ്പറമ്പില്‍ കൊടിയേറ്റി. ഫാ. ജോര്‍ജ് നെടുന്തള്ളി, ഫാ. അജു ചാക്കോ, ഫാ. എല്‍ദൊ വെങ്കിടത്ത്, ഫാ.ബേസില്‍ കരിനിലത്ത്, ഫാ. ഷിനു പാറയ്ക്കല്‍, ഫാ. ബാബു വര്‍ഗീസ്, ഫാ. ലൂക്കോസ് ജോണ്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.