ടിപ്പര്‍ലോറി ഡ്രൈവറെ തലപ്പുഴ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി.
ടിപ്പര്‍ലോറി ഡ്രൈവറെ തലപ്പുഴ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി.ബൈക്ക് യാത്രികനെ ടിപ്പര്‍ ലോറി തട്ടി എന്ന പരാതിയില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മര്‍ദ്ദനത്തിനിരയായ കേളകം വള്ളോംങ്കോട്ട് മനോജ്.കണ്ണിന് സാരമായി പരിക്കേറ്റ മനോജിന് മാനന്തവാടി ജില്ലാശുപത്രിയില്‍ ചികില്‍സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.ഇയാള്‍ക്ക് ചെവിക്കും പരിക്കേറ്റിട്ടുണ്ട്.എന്നാല്‍ ഒരേ സമയം മൂന്ന് ടിപ്പര്‍ ലോറി കടന്ന് പോയതില്‍ എത് ലോറിയാണ് തട്ടിയെ തെന്ന് ബൈക്ക് യാത്രക്കാരനായ ഷൈജിന്‍ പരാതിയില്‍ പറഞ്ഞിരുന്നില്ലെന്ന് മനോജ് പറഞ്ഞു. തന്റെ വണ്ടിയാകാം എന്ന സംശയത്തിനാലാണ് ചൊവ്വാഴ്ച്ച ലോറിയുമായി തലപ്പുഴ സ്റ്റേഷനിലെത്താന്‍ എസ് ഐ നിര്‍ദ്ദേശിച്ചത്. സ്റ്റേഷനിലെത്തിയപ്പോള്‍ പരാതിക്കാരന്‍ ഉണ്ടായിരുന്നില്ലെന്നും , പരാതി കേംപ്രമൈസ് ചെയ്യാന്‍ എസ് ഐ നിര്‍ദേശിക്കുകയായിരുന്നെന്ന് മനോജ് പറഞ്ഞു. എന്നാല്‍ തന്റെ ലോറി ബൈക്ക് യാത്രികനെ തട്ടിയിട്ടില്ലെന്നും ,കേംപ്രമൈസ് ചെയ്യാന്‍ താല്‍പര്യമില്ല കേസ് ചാര്‍ജ് ചെയ്തോളു എന്നു താന്‍ പറഞ്ഞതായും മനോജ് വ്യക്തമാക്കി. ഇതില്‍ പ്രകോപിതനായ എസ് ഐ മുഖത്തടിക്കുകയും , കോളറില്‍ കുത്തി പിടിച്ച് കസേരയിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് മനോജ് പറഞ്ഞു. ഫോണും, മറ്റ് രേഖകളും പിടിച്ച് വെയ്ക്കുക്കുകയും ആരെയും ബന്ധപ്പെടാന്‍ അനുവദിക്കുകയും ചെയ്തില്ല . വൈകിട്ട് 4 മണിയോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ജാമ്യത്തില്‍ വിട്ടയച്ചത്. കണ്ണിനും മുഖത്തിനും നീരുവരുകയും കാഴ്ച്ച കുറയുകയും ചെയതതോടെയാണ് ജില്ല ആശുപത്രിയില്‍ ചികില്‍സ തേടിയത്.എസ് ഐ യുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും, ജില്ല പോലീസ് മേധാവിക്കും പരാതി നല്‍കുമെന്നും മനോജ് പറഞ്ഞു.നിരന്തരമായി ആരോപണങ്ങള്‍ക്ക് വിധേയനായിട്ടുള്ള എസ് ഐ യെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടണമെന്ന് ബ്‌ളോക്ക് കോണ്‍ഗ്രസ്റ്റ് കമ്മിറ്റി പ്രസിഡണ്ട് എം ജി ബിജു ആവശ്യപ്പെട്ടു. അകാരണമായി ഡ്രൈവറെ മര്‍ദ്ദിച്ച എസ് ഐ ക്കെതിരെ ശകതമായ നടപടി സ്വീകരിക്കണമെന്ന് ഗുഡ്‌സ് ഫെഡറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ആവശ്യപ്പെട്ടു.