വൈറലാകാന്‍ പാഠ്യ ആപ്ലിക്കേഷന്‍

0

കമ്പളക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാനും ഉപരിപഠനത്തില്‍ വിദഗ്ധ ഉപദേശങ്ങള്‍ നല്‍കാനുമുള്ള ഒരു കിടിലന്‍ ആപ്ലിക്കേഷനുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. കമ്പളക്കാട് സ്വദേശി ആനന്ദ് ജോര്‍ജ്ജ് എന്ന ചെറുപ്പക്കാരന്റെ ബുദ്ധിയിലുദിച്ച ഈ ആശയം 14 സുഹൃത്തുക്കളേയും ചേര്‍ത്ത് പാഠ്യ എന്ന പേരില്‍ ആപ്ലിക്കേഷനായി നടപ്പില്‍ വരുത്തുകയായിരുന്നു. ഏകദേശം ഒന്നര വര്‍ഷമെടുത്തു ഈ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്യാന്‍.സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന തൊഴിലില്യായ്മക്ക് ഒരു പരിധിവരെ ഈ ആപ്ലിക്കേഷന്‍കൊണ്ട് നിവാരണമുണ്ടാകുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

ഇപ്പോഴുള്ള പല ജോലികളെ കുറിച്ചും പല കോഴ്സിനെ കുറിച്ചും അറിവില്ലായ്മകൊണ്ട് പലര്‍ക്കു ഒരു മേഖലകളിലും എത്തിപെടാന്‍ കഴിയാത്തത് ഇതിന് ഒരു സൊല്യൂഷന്‍ എന്ന രീതിയില്‍ ആണ് ഈ അപ്ലിക്കേഷന്‍ ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയിച്ച കുട്ടികള്‍ക്ക് തൊഴിലിനെ കുറിച്ചും അതിന് വേണ്ട വൈദഗ്ധ്യത്തെ കുറിച്ചും പരിചയപ്പെടുത്തി അതിലേക്ക് എത്താന്‍ വേണ്ടി കോഴ്സുകളും വഴികളും കാണിച്ചു കൊടുക്കുകയും അവിടെ എത്തുന്നതുവരെ പൂര്‍ണ്ണമായ ഗൈഡന്‍സും കൊടുക്കുന്ന ആപ്ലിക്കേഷനായിട്ടാണ് ഇവര്‍ ഇതിനെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്ലേ സ്റ്റോറില്‍ നിന്നും ആര്‍ക്കും സൗജന്യമായി ഡൗണ്‍ലോര്‍ഡ് ചെയ്ത് ഉപയോഗിക്കാന്‍ പറ്റും. അനുരാഗ്, അജീഷ് സെബാസ്റ്റ്യന്‍, ഷാറോണ്‍, ദര്‍ശന, അമൃദ മരിയ ജോസ്, രേഷ്മ, അരുണിമ, ഹരിപ്രകാശ്, നൈസില്‍, ജിഷ്ണു, ജിതിന്‍ കൃഷ്ണ, ലിജോ ചാക്കോ, ശങ്കര്‍ പ്രശാന്ത്, അഭിജിത്ത് അനില്‍ ജിഷ്ണു രമേഷ് തുടങ്ങിയ സുഹൃത്തുക്കളാണ് ഈ ആപ്ലിക്കേഷനു പിന്നിലെ ബുദ്ധിശക്തികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!