ബത്തേരി: ഓടപ്പള്ളത്ത് ബ്ലാങ്കര മൊയ്തീന്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ മൂന്നര ഏക്കറിലെ കുലച്ച 600-ഓളം നേന്ത്രവാഴകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന നശിപ്പിച്ചത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കൃഷിനാശത്തിനു കാരണമെന്നും മതിയായ നഷ്ടപരിഹാരം ലഭിക്കാറില്ലെന്നും കര്‍ഷകര്‍.
സമീപത്തെ വനത്തില്‍ നിന്നും ഇറങ്ങിയ കാട്ടാന കൃഷിയടത്തിനും ചുറ്റും സ്ഥാപിച്ച വൈദ്യുത കമ്പിവേലിയും തകര്‍ത്താണ് കൃഷിയിടത്തില്‍ കാട്ടാന വിളനാശം വരുത്തിയത്. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. വനാതിര്‍ത്തികളില്‍ കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് പ്രതിരോധിക്കുന്നതിനായി നിര്‍ത്തിയിരുന്ന വാച്ചര്‍മാരെ പിന്‍വലിച്ചതാണ് നിലവിലെ കൃഷിനാശത്തിന് കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനു പുറമെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയും കൃഷിനാശത്തിന് കാരണമായതായും കര്‍ഷകര്‍ ആരോപിക്കുന്നു. ലക്ഷങ്ങളുടെ കൃഷിനാശമുണ്ടാകുമ്പോഴും നാമമാത്രമായ നഷ്ടപരിഹാര തുകയെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുള്ളുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.