വെയിറ്റിംഗ് ഷെഡ് പൂര്‍ണ്ണമായി തകര്‍ന്നു
ഒടുവില്‍ നടയ്ക്കല്‍ ബസ് വെയിറ്റിംഗ് ഷെഡ് പൂര്‍ണ്ണമായും നിലംപൊത്തി. കുറച്ചു ദിവസം മുന്‍പ് ലോറിയിടിച്ച് തകര്‍ന്ന വെയിറ്റിംഗ് ഷെഡ് ബസ്സ് കാത്തിരിക്കുന്നവര്‍ക്ക് ഭീഷണിയായിരുന്നു. നിരവധി തവണ പഞ്ചായത്തില്‍ അറിയിച്ചിട്ടും പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാര്‍ഡ് ആയിട്ട് പോലും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന പരാതി ഉണ്ടായിരുന്നു. സമീപത്തെ വാട്ടര്‍ സര്‍വ്വീസ് സെന്ററില്‍ ജോലി ചെയ്യുന്ന യുവാക്കളാണ് ബസ്സ് കാത്തിരിക്കുന്ന ആളുകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തി നിന്നിരുന്ന കോണ്‍ക്രീറ്റ് സ്ലാബ് കഴിഞ്ഞ ദിവസം തള്ളി ഒരു വശത്തേക്ക് ഇരുത്തിയത്. ഇതുകാരണം ഒരു പ്രദേശത്തിന്റെ ആശങ്കയാണ് ഇപ്പോള്‍ ഒഴിവായത്. പകല്‍ സമയങ്ങളില്‍ തൊഴിലാളികള്‍ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും രാത്രി കാലങ്ങളില്‍ ആരെങ്കിലും തകര്‍ന്ന ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ കയറി നില്‍ക്കുമോ എന്ന ആശങ്കയായിരുന്നു പൊതുവെ ഇവിടെ തെരുവ് വിളക്ക് പ്രവര്‍ത്തിക്കാത്തത്. പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഒടുവില്‍ വെയിറ്റിംഗ് ഷെഡിന്റെ മുകള്‍ഭാഗം ഒരുവശം പൂര്‍ണമായും നിലം പൊത്തിയതോടെ ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്ന് ബസ് വെയിറ്റിംഗ് ഷെഡ് പുതുക്കിപ്പണിയണം എന്നാണ് ഇപ്പോള്‍ ആവശ്യം ഉയരുന്നത്. ഒരു പറ്റം യുവാക്കള്‍ നിര്‍മ്മിച്ച. ചെറിയ ബസ് ഷെല്‍ട്ടര്‍ ആണ് ഇപ്പോള്‍ ഈ പ്രദേശത്തെ ബസ് കാത്തിരിക്കുന്ന ആളുകള്‍ക്ക് ഏക ആശ്രയം.