പടക്കം പൊട്ടി വനപാലകന് പരിക്ക്
പനമരം നീര്‍വാരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തിരികെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ജീവനക്കാരന് പരിക്ക്. മാനന്തവാടി റെയിഞ്ചിലെ വാച്ചര്‍ മനാഫിന്റെ കൈവിരലുകള്‍ക്കാണ് പടക്കം പൊട്ടി പരിക്കേറ്റത്. കൈയുടെ തള്ളവിരലിനും, ചൂണ്ടുവിരലിനും പരുക്കേറ്റ മനാഫിനെ ജില്ലാശുപത്രിയില്‍ ചികിത്സ നല്‍കി. നീര്‍വാരം ഭാഗത്ത് രാത്രികാല കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവിടെയുള്ള വാച്ചര്‍മാരെ സഹായിക്കാന്‍ പോയപ്പോഴാണ് മനാഫിന് പരുക്കേറ്റതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.