വാഹനങ്ങള്‍ കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് പരിക്ക്
പനമരം അഞ്ചുകുന്ന് ആറാംമൈലിലെ അപകട വളവില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇരിട്ടി സ്വദേശികളായ ജോണ്‍, ജിജോ,ബെന്നി എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.ആരുടെയും പരിക്ക് ഗുരുതരമല്ല.മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ടൗണ്‍ ടു ടൗണ്‍ ബസും ഗുഡ്സ് ജീപ്പും, കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.