കുഷ്ഠരോഗ നിര്‍ണയ ഭവന യജ്ഞം;ബോധവല്‍ക്കരണ പാവകളിക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി.
സംസ്ഥാന ആരോഗ്യ വകുപ്പ് മെയ് 12 വരെ ജില്ലയില്‍ നടപ്പിലാക്കുന്ന കുഷ്ഠരോഗ നിര്‍ണയ ഭവന യജ്ഞം അശ്വമേധത്തിന്റെ ഭാഗമായി ജില്ലയില്‍ പര്യടനം നടത്തുന്ന ബോധവല്‍ക്കരണ പാവകളിക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി. കുഷ്ഠരോഗ ലക്ഷണങ്ങള്‍, പ്രതിവിധി, ചികിത്സ മാര്‍ഗ്ഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള ബോധവല്‍ക്കരണം പൊതുജനങ്ങളിലെക്കെത്തിക്കുക എന്നതാണ് 25 മിനുട്ട് ദൈര്‍ഘ്യമുള്ള പാവകളിയിലൂടെ ലക്ഷ്യമിടുന്നത്. കുറുക്കന്‍മൂല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാലി ജോണ്‍,ജെഎച്ച്‌ഐമാരായ എന്‍.കെ സജേഷ്,എന്‍.എസ് മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.