പ്രളയത്തില്‍ പാഠപുസ്തകം ഉള്‍പ്പെടെ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്താണ് പരീക്ഷയ്ക്ക് തയ്യാറായത്. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രളയശേഷമുള്ള ഇപ്പോഴത്തെ ഫലം ഒട്ടും മോശമല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ. പരീക്ഷയെഴുതിയ 12,149 പേരില്‍ 11,036 വിദ്യാര്‍ഥികളും വിജയിച്ചു. ഇവരില്‍ 815 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയിട്ടുണ്ട്. വയനാട് ജില്ലയിലെ 26 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയോളം ക്ലാസുകള്‍ മുടങ്ങി. ഇതിനുശേഷം നഷ്ടപ്പെട്ട പുസ്തകവും മറ്റും സംഘടിപ്പിച്ച പഠനം തുടങ്ങിയപ്പോഴേക്കും കുട്ടികള്‍ക്ക് വലിയ പ്രയാസം നേരിട്ടു. റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ അടക്കം സംഘടിപ്പിച്ചാണ് വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് അല്‍പമെങ്കിലും പ്രാപ്തരാക്കിയത്. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ എന്ന ദുഷ്പേര് മാറ്റാന്‍ തീവ്ര പ്രയത്നം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.