തോല്‍പ്പെട്ടിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

0

തോല്‍പ്പെട്ടി ചെക്പോസ്റ്റിന് സമീപം താമസിക്കുന്ന കൊറ്റങ്ങാട് വീട്ടില്‍ ചന്ദ്രിക (38) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 9.15 ഓടെയാണ് സംഭവം. ഭര്‍ത്താവ് ഇരിട്ടി സ്വദേശിയായ അശോകനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. നെഞ്ചില്‍ കുത്തേറ്റതാണ് മരണകാരണമെന്ന് കരുതുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് പാത്രം കഴുകാന്‍ പുറത്തിറങ്ങിയ ചന്ദ്രികയെ പുറത്ത് ഒളിച്ചിരിക്കുകയായിരുന്ന അശോകന്‍ കറി കത്തികൊണ്ട് കുത്തി വീഴ്ത്തി വലിച്ചിഴച്ച് കൊണ്ടുപോയി വീണ്ടും കുത്തുകയായിരുന്നെന്ന് പറയുന്നു. രാത്രി തന്നെ സംഭവ സ്ഥലത്തെത്തിയ മാനന്തവാടി ഡി.വൈ.എസ്.പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അശോകനെ കസ്റ്റഡിയിലെടുത്തു. ബഹളം കേട്ട് ഓടികൂടിയായ അയല്‍ക്കാര്‍ തടഞ്ഞുവെച്ചതു കാരണം രക്ഷപ്പെടാനുള്ള അശോകന്റെ ശ്രമം വിജയിച്ചില്ല. കുറെ കാലമായി അശോകനും ചന്ദ്രികയും അകന്ന് കഴിയുകയായിരുന്നു. ചന്ദ്രികയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!