ബത്തേരി: ജീവിത്തിലെ ഏറ്റവും സുന്ദരമായ നിമിഷം കലാലയ ജീവിത കാലമായിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. ബത്തേരിയില്‍ ഇന്റര്‍സോണ്‍ കലോത്സവവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ ഉണ്ടായതിലും വലിയ സന്തോഷമായിരുന്നു പഠിച്ച കോളേജില്‍ അധ്യാപകനായി വന്ന നിമിഷമെന്നും മന്ത്രി പറഞ്ഞു. ഒരു കലാലയം കലാലയമാകുന്നത് അവിടെ കലാ പ്രവര്‍ത്തനം നടക്കുമ്പോഴാണ്. സെമസ്റ്റര്‍ സമ്പ്രദായം നിലവില്‍ വന്നത്തോടെ കലാലയങ്ങളില്‍ മൊറട്ടോറിയം പ്രഖ്യാപിച്ച അവസ്ഥായാണെന്നും, ഇതിനൊരു മാറ്റം വരുത്താന്‍ ശ്രമങ്ങള്‍ നടത്തുന്നതായും മന്ത്രി പറഞ്ഞു. സ്‌റ്റേജിതര മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫികളും സെന്റ് മേരീസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് അപകടത്തില്‍ തളര്‍ന്ന് കിടക്കുന്ന യുവാവിന് നിര്‍മ്മിച്ച കൊടുത്ത വീടിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.