മഴയത്ത് ഇടിയാന്‍ കാത്ത് മാനന്തവാടിയിലൊരു മതില്‍

0

അപകട ഭീഷണിയായി സര്‍ക്കാര്‍ ഓഫീസിന്റെ മതില്‍. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മതിലാണ് വാഹനങ്ങള്‍ക്കും യാത്രകര്‍ക്കും ഒരുപോലെ ഭീഷണിയായി നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയില്‍ മതിലിടിഞ്ഞ് ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള മതിലിന്റെ പാര്‍ശ്വഭിത്തികള്‍ എത്രയും വേഗം പുതുക്കി പണിത് മതിലിന്റെ അപകട ഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

മാനന്തവാടി -തലശ്ശേരി റോഡിലെ ബ്ലോക്ക് പഞ്ചായത്താഫീസിന്റെ മതിലാണ് അപകട ഭീഷണിയായി മാറിയത്. മതിലിന് താഴത്തായി പഞ്ചാരകൊല്ലി- പിലാക്കാവ് പ്രദേശത്തേക്ക് പോകുന്ന ടാക്‌സി ജീപ്പുകളുടെ സ്റ്റാന്റും കുറച്ച് ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ സ്വകാര്യ വാഹനങ്ങളും നിര്‍ത്തിയിടുന്നുണ്ട്. ബലമുള്ള കരിങ്കല്‍ ഭിത്തിക്കു മുകളില്‍ ചുടുകട്ട കൊണ്ട് മതില്‍ കെട്ടിയിട്ടുണ്ട്. ഇതിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസം പെയ്ത വേനല്‍മഴയില്‍ ഭിത്തി മറിഞ്ഞ് വീണ് ഇരുചക്രവാഹനങ്ങള്‍ കേടു പാടുകള്‍ സംഭവിച്ചിരുന്നു. വര്‍ഷങ്ങളുടെ പഴക്കമുള്ള മതില്‍ പല ഭാഗങ്ങളിലായി വിണ്ടു കീറായിട്ടുണ്ട്. അടുത്ത മഴക്കാലത്ത് മതില്‍ വീണ്ടും ഇടിയാന്‍ സാധ്യതയുണ്ട് അങ്ങനെ വന്നാല്‍ ടാക്‌സി ജീപ്പുകാര്‍ക്കും വഴിയാത്രകര്‍ക്കും വാഹനങ്ങള്‍ക്കും അത് വിനാശമുണ്ടാക്കും. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കു മുന്‍പിലും വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മഴയ്ക്ക് മുന്‍പ് അടിയന്തര പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് ബ്ലോക്ക് പഞ്ഞായത്ത് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!