വയനാര്‍ട്ടിന് യവനിക ഉയര്‍ന്നു

0

കാലിക്കറ്റ് വാഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം വയനാര്‍ട്ടിന് ബത്തേരി സെന്റ് മേരിസ് കോളേജില്‍ യവനിക ഉയര്‍ന്നു. ഇനി 3 നാള്‍ ബത്തേരിക്ക് ഉത്സവ രാവുകള്‍. അതിജീവനത്തിന്റെ ഉത്സവം എന്ന സന്ദേശവുമായാണ് ഇത്തവണ ഇന്റര്‍സോണ്‍ കലോത്സവം ചുരം കയറി എത്തിയത്. 436 കോളേജുകളില്‍ നിന്ന് 3812 വിദ്യാര്‍ത്ഥികളാണ് വയനാര്‍ട്ടിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈകിട്ട് 4 ന് നടക്കും. 5 വേദികളിലാണ് ഇന്റര്‍സോണിലെ മത്സരയിനങ്ങള്‍ അരങ്ങേറുന്നത്. അഭിമന്യുനഗറാണ് പ്രധാന വേദി. ഗൗരി ലങ്കേഷ് നഗര്‍. ഗോവിന്ദ് പന്‍സാരെ നഗര്‍, കല്‍ബുര്‍ഗി നഗര്‍ എന്നിവയാണ് വരും നാളുകളില്‍ വാര്‍ത്ത സൃഷ്ടിച്ചേക്കാവുന്ന വേദി നാമങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!