ഡി.എഫ്.ഒ ഓഫീസിന് മുന്‍പില്‍ സമരം
മാനന്തവാടി ആദിവാസികളുടെ വീട് നിര്‍മ്മാണം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ആദിവാസികള്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ഓഫീസില്‍ സമരം നടത്തുന്നു. തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറ മധ്യപ്പാടി കാട്ടുനായിക്ക കോളനിയിലെ സുനിത രമേശന്‍, ജാനുബാലന്‍ എന്നിവരുടെ വീട് നിര്‍മ്മാണമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരുവര്‍ക്കും വീട് അനുവദിച്ചത്. വീടുകളുടെ തറ കെട്ടി കഴിഞ്ഞപ്പോഴാണ് കാരണം വ്യക്തമാക്കാതെയുള്ള നോര്‍ത്ത് വയനാട് ഡി.എഫ്.ഒയുടെ തടസ്സവാദം. വീട് നിര്‍മ്മിക്കാന്‍ തൊണ്ണുറായിരം രൂപവിതം ഇരുവര്‍ക്കും പഞ്ചായത്ത് ഗഡു അനുവദിക്കുകയും ചെയ്തതാണ്.