ജാഗ്രത സമിതി ചേരും

0

ബത്തേരി നഗരസഭ പരിധിയില്‍ വരുന്ന വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനയടക്കം വന്യമൃഗശല്യം വര്‍ദ്ധിക്കുകയും വനംവകുപ്പിന്റെ ഭാഗത്തുനിന്നു ഇതു തടയാന്‍ ശാശ്വത പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനജാഗ്രത സമിതി വിളിച്ചു ചേര്‍ക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചത്. വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഇതിനു പുറമെ വനാതിര്‍ത്തികളിലെ പ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമല്ല. ഈ സാഹചര്യത്തില്‍ വനപാലകരെ കൂടി പങ്കെടുപ്പിച്ചാണ് യോഗം വിളിക്കാന്‍ തീരുമിനച്ചിട്ടുള്ളത്. ബത്തേരി എം.എല്‍.എ, വയനാട് വന്യജീവി സങ്കേതം മേധാവി എന്നിവരെയും പങ്കെടുപ്പിച്ച് മെയ് എട്ടിന് രണ്ട് മണിക്ക് നഗരസഭ ഹാളില്‍ യോഗം ചേരാനാണ് തീരുമാനം. ഈ യോഗത്തില്‍ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ കഴിയുന്ന തരത്തില്‍ തീരുമാനങ്ങള്‍ എടുക്കാനാവും എന്ന പ്രതീക്ഷയിലാണ് നഗരസഭ.

Leave A Reply

Your email address will not be published.

error: Content is protected !!
19:04