പുല്‍പ്പള്ളി: ഭൂരഹിതരായ ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കേവലം പത്തു സെന്റ് ഭൂമി മാത്രം അനുവദിക്കാനുള്ള ജില്ലാ ഭരണ കൂടത്തിന്റെ നീക്കം ഗോത്രവര്‍ഗ സമൂഹത്തോടുള്ള കടുത്ത വഞ്ചനയും, വെല്ലുവിളിയുമാണെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ എബ്രഹാം. ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതി പ്രകാരം ഭൂരഹിതരായ ഗോത്ര വര്‍ഗ്ഗകുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്ത യു.ഡി.എഫ് സര്‍ക്കാര്‍ നടപടി ഇടതു മുന്നണി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം. ഭൂമിന്യായ വില നല്‍കി വാങ്ങിയും വന്‍കിട തോട്ടമുടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്തും ഭൂരഹിതരായ ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമിയെങ്കിലും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എബ്രഹാം ആവശ്യപ്പെട്ടു.