അഖില വയനാട് പ്രൈസ്മണി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മെയ് 4 മുതല്‍
മാനന്തവാടി: ഒണ്ടയങ്ങാടി അഡ്വഞ്ചര്‍ ആര്‍ടസ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കുവൈറ്റ് മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് അഖില വയനാട് പ്രൈസ്മണി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മെയ് 4, 5 തീയ്യതികളില്‍ മാനന്തവാടി ഒണ്ടയങ്ങാടി മേരിമാത ബുഡന്‍ ഇന്‍ഡോര്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 6.30 മുതല്‍ നടക്കുമെന്ന് സംഘാടകര്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡബിള്‍സ് ഫസ്റ്റ് പ്രൈസ് 7777 രൂപയും ട്രോഫിയും സെക്കന്റ് പ്രൈസ് 4444 രൂപയും ട്രോഫിയും സിംഗിള്‍സ് ഫസ്റ്റ് പ്രൈസ് 3333 രൂപയും ട്രോഫിയും സെക്കന്റ് പ്രൈസ് 2222 രൂപയും ട്രോഫിയും വിജയികള്‍ക്ക് നല്‍കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9545311011,9846285057 എന്നി നമ്പറുകളില്‍ മെയ് രണ്ടിന് മുമ്പായി പേര് റജിസ്റ്റര്‍ ചെയ്യണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സജി മറ്റക്കാട്ടില്‍, ജീല്‍സണ്‍ മാത്യു, സജീഷ് കെ.പി, ശ്രീരാഗ് ജോസ്. തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.