വനംവകുപ്പ് വാച്ചറെ ആക്രമിച്ച കടുവയെ പിടികൂടി

0

ബത്തേരി: വള്ളുവാടിയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വള്ളുവാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. 4 വയസ്സുള്ള ആണ്‍കടുവയാണ് കൂട്ടിലകപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് കൊണ്ടു പോയത്. കഴുത്തിനും നെഞ്ചിനും സാരമായ പരുക്കുണ്ട്. ഇത് കാരണം സുഖമമായ ചലനം സാധ്യമാകുന്നില്ല. ഇതാണ് ജനവാസത്തില്‍ ഇറങ്ങാന്‍ കാരണമെന്നാണ് നിഗമനം. ഒരു മാസമായി വള്ളുവാടി ജനവാസ മേഖലയില്‍ കടുവ തമ്പടിച്ചിട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച വനംവകുപ്പ് വാച്ചറായ കരുണാകരനെ കടുവ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനിടെ വളര്‍ത്തു മൃഗങ്ങളെ കടുവ പിടികൂടുകയും ചെയ്തിരുന്നു. ഇതോടെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. തുടര്‍ന്നാണ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി 9.15 ലോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!