വേനല്‍മഴ; മരം വീണ് വീടുകള്‍ തകര്‍ന്നു

0

കാട്ടിക്കുളത്ത് വേനല്‍മഴയില്‍ വ്യാപക നാശനഷ്ടം. ആത്താറ്റ്കുന്ന് കോളനിയിലെ ഓമനയുടെ വീട് പൂര്‍ണ്ണമായും കോളനിയിലെ അപ്പുണ്ണിയുടെ വീട് ഭാഗീകമായും തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് അപ്രതീക്ഷമായി വീശിയ കാറ്റില്‍ സമീപത്തെ ഈട്ടിമരം വീണാണ് വീട് തകര്‍ന്നത്. വീട്ടിലുള്ളവര്‍ തൊട്ടടുത്ത വീട്ടില്‍ പോയതുകൊണ്ട് വലിയ അപകടം ഒഴിവായി. വീട് പണി പൂര്‍ത്തിയായ് താമസം ആരംഭിച്ചത് ഈയിടെയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!