ബത്തേരി ഗാന്ധി ജംഗ്ഷനില്‍ ആരംഭിച്ച് ബത്തേരി ചുങ്കത്താണ് റോഡ് ഷോ അവസാനിച്ചത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ബത്തേരിയെ കാവിയില്‍ മുക്കിയുള്ള റോഡ് ഷോ ആയിരുന്നു ഇന്ന് നടന്നത്. ഗാന്ധി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റോഡ് ഷോയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റോഡ് ഷോയില്‍ പങ്കാളികളായി. രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ഗാന്ധി ജംഗ്ഷനിലേക്ക് ഒഴുകിയെത്തി. കാവടി, അമ്മന്‍ കുടം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. ഇതിന് പുറകില്‍ കേരളീയ വേഷമണിഞ്ഞ് തിരഞ്ഞെടുപ്പ് ചിഹ്നമായ കുടവുമേന്തി സ്ത്രീകള്‍ അണിനിരന്നു. പുറകില്‍ തുറന്ന വാഹനത്തില്‍, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍, സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. ശ്രീധരന്‍ പിള്ള എന്നിവരും അനുഗമിച്ചു. ഇതിന് പിന്നാലായി ആയിരകണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.