ജ്യോതിര്‍ഗമയ രക്തദാന വാരാചരണം
ജ്യോതിര്‍ഗമയ രക്തദാന വാരാചരണത്തിന് നാളെ തുടക്കമാകും. ഏപ്രില്‍ 14 മുതല്‍ 21 വരെ ജില്ലയിലെ വിവിധ രക്ത ബാങ്കുകളില്‍ രക്തദാനം നടത്തും. വാരാചരണത്തിന്റെ ഉദ്ഘാടനം മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഏപ്രില്‍ 17 ന് ഉച്ചയ്ക്ക് 12 മണിക്ക് മാനന്തവാടിയിലെ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ നിര്‍വ്വഹിക്കും. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് അധ്യക്ഷനായിരിക്കും.