മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആവര്‍ത്തനം

0

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത് മോദിയുടെയും അമിത്ഷായുടെയും വാക്കുകളാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മീഡിയാ കോര്‍ഡിനേറ്ററുമായി കെ.പി അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുള്ള മുന്നേറ്റത്തെ ഭയന്ന് രാഹുല്‍ഗാന്ധിയെ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതേ സമീപനമാണ് ഇപ്പോള്‍ പിണറായിയും പാര്‍ട്ടിയും പാര്‍ട്ടിപത്രവും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറയുന്നത് രാഹുല്‍ഗാന്ധി 20-ല്‍ ഒരാളാണെന്നാണ്. പക്ഷേ രാഹുല്‍ഗാന്ധി ഇന്ത്യയിലും കേരളത്തിലും തരംഗമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!