ഭക്ഷണ വസ്തുക്കളുമായി അഹമ്മദ് ബഷീറെത്തി

0

മൂപ്പൈനാട് ജയ്ഹിന്ദില്‍ അനാഥാവസ്ഥയില്‍ കഴിയുന്ന രോഗിയായ വൃദ്ധ മേരിയുടെ കുടുംബത്തിന് ഭക്ഷണ വസ്തുക്കളുമായി മേപ്പാടിയിലെ പാമ്പ് ബഷീര്‍ എന്നറിയപ്പെടുന്ന അഹമ്മദ് ബഷീറെത്തി. ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റ് ബഷീര്‍ നേരിട്ട് എത്തി കുടുംബത്തെ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയനാട് വിഷന്‍ വാര്‍ത്തയിലൂടെ വിവരമറിഞ്ഞാണ് ബഷീര്‍ സഹായഹസ്തവുമായി എത്തിയത്. അരി പഞ്ചസാര ഓയില്‍ പച്ചക്കറികള്‍ ചായപ്പെടി, എണ്ണ എല്ലാമടങ്ങിയ കകിറ്റുമായി ഒരു ബൈക്കില്‍ നേരിട്ട് ജെയ്ഹിന്ദില്‍ എത്തിയാണ് ബഷീര്‍ സഹായം ഏല്‍പ്പിച്ചത്. ആ കുടുംബം പട്ടിണി കിടക്കുന്നു എന്നറിഞ്ഞിട്ട് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ തനിക്ക് മനസ്സു വരുന്നില്ലെന്ന് ബഷീര്‍ പറഞ്ഞു. അവരെ സഹായിക്കാന്‍ മറ്റുള്ളവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പുല്‍പ്പള്ളിയില്‍ നിന്നും ഏന്താനും സന്നദ്ധപ്രവര്‍ത്തകരും സഹായവുമായി അവിടേക്ക് പോയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!