പുല്‍പ്പള്ളി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് കിസാന്‍മാര്‍ച്ച്. കര്‍ഷകരും കര്‍ഷക പ്രതിനിധികളുമടക്കം 1000 കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്.പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റിന് ശേഷം വൈകിട്ട് 5 മണിയോടെയാണ് കിസാന്‍ മാര്‍ച്ച് ആരംഭിച്ചത്. മുന്നില്‍ കറ്റ ഏന്തിയ പെണ്‍കുട്ടിയും കൈകോട്ടേന്തിയ കുട്ടികര്‍ഷകനും. ഇതിനു പിന്നിലായാണ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അണിനിരന്നത്.ആദ്യം പുല്‍പ്പള്ളി താഴെ അങ്ങാടിയിലേക്കായിരുന്നു മാര്‍ച്ച്.അവിടെ നിന്നും തിരിച്ച് അനശ്വര ജംഗ്ഷനില്‍ എത്തി.തുടര്‍ന്ന് സ്വതന്ത്ര മൈതാനിയില്‍ എത്തി മാര്‍ച്ച് സമാപിച്ചു. ചെണ്ടമേളവും നാസിക് ഡോളിന്റെയും അകമ്പടിയും മാര്‍ച്ചിന് കൊഴുപ്പേകി. കിസാന്‍ സഭയുടെ നേതാക്കളെ തുറന്ന ജീപ്പില്‍ മാര്‍ച്ചിനോടൊപ്പം സ്വതന്ത്ര മൈതാനിയിലേക്ക് ആനയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.