വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതുവരെ ചെലവഴിച്ച തുക എത്രയെന്ന് കണക്കാക്കാനുളള ആദ്യഘട്ട പരിശോധന ഇന്ന് എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കും. കളക്ട്രേറ്റില്‍ നടക്കുന്ന കണക്കെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവ് കണക്കുകള്‍ എഴുതി സൂക്ഷിക്കുന്ന രജിസ്റ്ററുകള്‍, വൗച്ചറുകള്‍ എന്നിവ പരിശോധിക്കും. ഇതോടൊപ്പം സ്ഥാര്‍ത്ഥികള്‍ക്കും ഏജന്റ്മാര്‍ക്കും ചെലവുകള്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും നിരീക്ഷകന്‍ നല്‍കും. പെരുമാറ്റ ചട്ടം ലംഘിച്ച് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചത് നീക്കം ചെയ്യാന്‍ ചെലവായ തുകയും ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ കണക്കിലാണ് ചേര്‍ക്കുക.
.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post