പി.പി.സുനീര്‍ മൂന്നാംഘട്ടത്തില്‍
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.സുനീര്‍ മാനന്തവാടി മണ്ഡലത്തില്‍ മൂന്നാം ഘട്ട പര്യടനം നടത്തി. തോല്‍പ്പെട്ടിയില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടാല്‍ രാത്രിയാത്ര നിരോധനത്തിന്റെയും ബദല്‍ പാതയുടെയും കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമെന്നും പി.പി.സുനീര്‍.
ചുട്ടുപൊള്ളുന്ന വെയിലത്തും ആവേശം ഒട്ടും ചോരാതെയാണ് പി.പി.സുനീറിന്റെ പ്രചരണം. പൈലറ്റ് വാഹനത്തിന്റെ തൊട്ടു പുറകിലായി എത്തുന്ന സുനീര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം പ്രസംഗിക്കുകയും ചെയ്യുന്നു. ഫോട്ടോയ്ക്ക് വോട്ട് ചെയ്യുതിനു പകരം മണ്ഡലത്തില്‍ ജനങ്ങള്‍ക്കൊപ്പമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നും പത്ത് വര്‍ഷത്തെ വികസന മുരടിപ്പിനുള്ള തിരിച്ചടിയാകണം തിരഞ്ഞെടുപ്പെന്നും സുനീര്‍ പറഞ്ഞു. എല്‍.ഡി.എഫ്. നേതാക്കളായ ഒ.ആര്‍.കേളു എം.എല്‍.എ, പി.വി.സഹദേവന്‍, എ.എന്‍.പ്രഭാകരന്‍, ഇ.ജെ ബാബു, മൊയ്തു കുന്നത്ത്, പി.എം. ഷബീറലി, എം.പി.അനില്‍, കെ.പി.ശശികുമാര്‍ തുടങ്ങിയവരും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സംസാരിക്കുന്നു. രാത്രിയോടെ ഇന്നത്തെ പര്യടനം കൊയിലേരിയില്‍ സമാപിക്കും.