മറുപടി പറയാത്തത് സഹിഷ്ണുത: ഉമ്മന്‍ ചാണ്ടി

0

തനിക്കെതിരെ എന്തെല്ലാം പറഞ്ഞാലും സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് സഹിഷ്ണുത കൊണ്ടാണെന്നും. മുഖ്യ ശത്രു ബി.ജെ.പി തന്നെയെന്നും ഉമ്മന്‍ ചാണ്ടി. യു.പി.എ. പ്രകടനപത്രിക രാജ്യം ചര്‍ച്ച ചെയ്യുകയാണെന്നും ഉമ്മന്‍ ചാണ്ടി. മാനന്തവാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും രാഹുലിന്റെയും പാരമ്പര്യം സഹിഷ്ണുതയുടെതാണ്. മതേതര സര്‍ക്കാരിന് വേണ്ടി ദേശീയ തലത്തില്‍ ഒന്നിക്കുമ്പോള്‍ അതില്‍ നിന്ന് ഇടത് പാര്‍ട്ടികള്‍ക്ക് മാറി നില്‍ക്കാനാകില്ല. ദേശീയ തലത്തില്‍ താഴെയിറക്കേണ്ടത് മോദി സര്‍ക്കാരിനെയാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക എതിര്‍കക്ഷികള്‍ ഉണ്ടാകാം. അതിനാല്‍ കേരളത്തില്‍ സി.പി.എമ്മിനോട് തന്നെയാണ് മത്സരം. വിശാല സഖ്യത്തില്‍ സി.പി.എമ്മും ഉണ്ടാകണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആഗ്രഹം. എന്നാല്‍ മുമ്പ് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവര്‍ സ്വീകരിച്ച നിലപാടില്‍ ചുഴിയില്‍ കിടന്ന് കറങ്ങുകയാണ് സി.പി.എം. കോണ്‍ഗ്രസ് എക്കാലത്തും വിശ്വാസികളോടൊപ്പമാണ്. എന്നാല്‍ ശബരിമല വിഷയത്തിന്റെ പേരില്‍ വോട്ടു ചോദിക്കില്ല. കേരളത്തിലെ വോട്ടര്‍മാര്‍ എല്ലാം അറിയുന്നവരാണ്. അവര്‍ക്കറിയാം ശബരിമലയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെ. വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം.

ജാഗ്രത പുലര്‍ത്തിയുള്ള നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയം നിയമപരമായി പരിഹരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എ.ഐ.സി.സി. നിരീക്ഷകന്‍ ടി. ആര്‍. തങ്കബാലു, എ.ഐ.സി.സി. അംഗങ്ങളായ കെ.സി റോസക്കുട്ടി, പി.കെ. ജയലക്ഷ്മി, വയനാട് ഡി.സി.സി. പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണന്‍, യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, കെ.പി.സി.സി ഭാരവാഹികളായ ലാലി വിന്‍സന്റ്, കെ.പി. അനില്‍കുമാര്‍, കേരളാ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് എം.സി.സെബാസ്റ്റ്യന്‍, സി.എം.പി. ജില്ലാ സെക്രട്ടറി, ഭൂപേഷ്, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി അഡ്വ: ജവഹര്‍, അഡ്വ. എന്‍.കെ വര്‍ഗീസ്, നിസാര്‍ മുഹമ്മദ്, എം.ജി. ബിജു, കെ.ജെ. പൈലി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!