ബത്തേരി: വിഷു, ഈസ്റ്ററിന് വര്‍ണ്ണപ്പകിട്ടേകാന്‍ പടക്കവിപണി ഉണര്‍ന്നു. വിഷുവിനും ഈസ്റ്ററിനും പോക്കറ്റ് കാലിയാവാതെ പടക്കം വാങ്ങാന്‍ മലയാളിക്ക് അവസസരം ലഭിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പടക്കങ്ങള്‍ക്ക് വിലക്കുറവാണ്. കഴിഞ്ഞവര്‍ഷം പടക്ക ഉല്‍പ്പന്നങ്ങള്‍ക്ക് 28 ശതമാനമായിരുന്നു ജി.എസ്.ടി. എന്നാല്‍ ഇത്തവണ അത് 18 ശതമാനമായി കുറച്ചതാണ് വിലകുറയാന്‍ കാരണം. അപകടരഹിതമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന തരത്തിലൂള്ള ചൈനീസ് പടക്കങ്ങളാണ് വിപണിയില്‍ ഏറെയും. വണ്‍ ട്വന്റി ഷോട്സ്,അയ്യായിരത്തിന്റേയും പതിനായിരത്തിന്റെയും വാലകള്‍,നിരങ്ങള്‍ വിരിയിക്കുന്ന സെവന്‍ഷെട്സ്, 40 ഇനങ്ങള്‍ അടങ്ങിയ ഫാമിലി പാക്ക്, ആകാശത്ത് ചിത്രശലഭങ്ങള്‍ വിരിയിക്കുന്ന ബട്ടര്‍ഫ്‌ളൈ, മാജിക് പോപ്, ക്രാക്ക്ലിംഗ് തുടങ്ങിയ പുതിയയിനം പടക്കങ്ങളും ഇത്തവണം വിപണിയിലുണ്ട്, അഞ്ചുരൂപമുതല്‍ 4650 രൂപവരെ വിലമതിക്കുന്ന പടക്കങ്ങളാണ് വിഷു,ഈസ്റ്റര്‍ ഫ്രമാണിച്ച് വിപണിയില്‍ എത്തിയിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.