കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി പിണറായി

0

 

കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷ സാഹചര്യത്തില്‍ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നുണ്ടെന്നും സര്‍വകക്ഷിയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും സര്‍വകക്ഷിയോഗത്തില്‍ പിന്തുണ പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ അവരെ രാഷ്ട്രിയക്കാരായില്ല, ക്രിമിനലുകളായി മാത്രമേ കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കൂറേക്കൂടി ജാഗ്രത കാണിക്കണമെന്നും പിണറായി പറഞ്ഞു.
കേരളത്തില്‍ പരക്കെ സംഘര്‍ഷാവസ്ഥയുണ്ടെന്ന പ്രചാരണം നിക്ഷേപങ്ങളേയും വികസനപരിപാടികളേയും ബാധിക്കുന്നതാണിത്. സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. ആക്രമങ്ങളില്‍ പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുന്നുണ്ട്. എന്നാല്‍, പൊലീസ് കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. ആയുധ ശേഖരണങ്ങള്‍ പിടിച്ചെടുക്കാനുള്ള നടപടി ത്വരിതമാക്കും. ആക്രമമുണ്ടായാല്‍ എല്ലാ പാര്‍ട്ടി നേതാക്കളും സംഭവസ്ഥലത്തെത്തണം. എല്ലാ കക്ഷികളും ഒറ്റക്കെട്ടായിനിന്നു കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായി. സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ നിയന്ത്രിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പിണറായി വിജയന്‍

വൈകിട്ട് മൂന്നിന് തൈക്കാട് ഗെസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിനു പിന്നാലെ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നു ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കിയിരുന്നു. സിപിഎം, ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ തമ്മില്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നടന്ന സമാധാന ചര്‍ച്ചകള്‍ക്കു ശേഷമാണു സര്‍വകക്ഷിയോഗം നടന്നത്. സിപിഐഎം-ബി.ജെ.പി സംഘര്‍ഷങ്ങളുണ്ടായ തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ സര്‍വകക്ഷി യോഗത്തിന് മുന്നോടിയായ സമാധാനചര്‍ച്ചകള്‍ നടന്നിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!