മാനന്തവാടി ഒന്നാമത് 93 ശതമാനം തുക ചെലവഴിച്ചു

0

മാനന്തവാടി: പദ്ധതിവിഹിത വിനിയോഗത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. 2018-2019 വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ 93 ശതമാനമാണ് വിനിയോഗിച്ചത്. പദ്ധതി വിഹിതത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 92.84 ശതമാനം വിനിയോഗിച്ച് രണ്ടാംസ്ഥാനവും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 77.84 ശതമാനം വിനിയോഗിച്ച് മൂന്നാം സ്ഥാനവും പനമരം ബ്ലോക്ക് പഞ്ചായത്ത് 72.6 ശതമാനം വിനിയോഗിച്ച് നാലാം സ്ഥാനവും നേടി. പ്ലാന്‍ ഫണ്ടിലെ അടങ്കല്‍ തുകയായ 10, 30,54000 രൂപയില്‍ 90,13, 4000 രൂപ (87.46 ശതമാനം) യും മെയിന്റനന്‍സ് ഫണ്ടിലെ അടങ്കല്‍ തുകയായ 82, 24000 രൂപയില്‍ 81,56,867 രൂപ (99 ശതമാനം) യും പദ്ധതി വിഹിതത്തില്‍ ചിലവഴിച്ചാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥ കൂട്ടായ്മയുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് വയനാട് ജില്ലയില്‍ പദ്ധതി വിഹിത വിനിയോഗത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്ത് എത്താന്‍ കാരണമായതെന്നും എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബുവും വൈസ് പ്രസിഡണ്ട് കെ.ജെ. പൈലിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!