ബത്തേരി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥി ആയതോടുകൂടിയാണ് ബത്തേരിയിലെ എല്‍.ഡി.എഫ് ബന്ധം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ്സ് എമ്മിനുമേല്‍ സമ്മര്‍ദ്ദമേറിയിരിക്കുന്നത്. എല്‍.ഡി.എഫിന്റെ പിന്തുണയോടെ ബത്തേരി നഗരസഭ ചെയര്‍മാനായിരിക്കുന്ന കേരള കോണ്‍ഗ്രസ്സ് എം അംഗം ടി.എല്‍ സാബുവിനോട് രാജിവെക്കാന്‍ കേരള കോണ്‍ഗ്രസ്സ് എം സംസ്ഥാന നേതൃത്വം. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി നേരിട്ട് വിളിച്ചാണ് ആവശ്യം ഉന്നയിച്ചത്. ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ടി.എല്‍.സാബു.
കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യ പ്രസിഡണ്ട് വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫിലെ ഒരു പ്രധാനകക്ഷി എല്‍.ഡി.എഫുമായി ചേര്‍ന്ന് ഭരണം പങ്കിടുന്നതിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും ലീഗില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ്സ് എം സംസ്ഥാന നേതൃത്വം ടി.എല്‍ സാബുവിനോട് ഇന്നോ നാളെയോ രാജിവെക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ ജില്ലാ പ്രസിഡണ്ട് കെ.ജെ.ദേവസ്യ എന്നിവരാണ് ഫോണില്‍ വിളിച്ച് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ രാജിവെക്കണെമെന്ന് നേതൃത്വത്തിന്റെ ആവശ്യത്തിനുമേല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ടി.എല്‍.സാബു അറിയിച്ചു.