സി ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം
മാനന്തവാടി ജി.വി.എച്ച്.എസ് ഗ്രൗണ്ടില്‍ നടക്കുന്ന വയനാട് ജില്ലാ സി ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ മത്സരം നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ മുജീബ് കോടിയാടന്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയഷന്‍ ജോ. സെക്രട്ടറി പ്രവീണ്‍, ടി ജോണി, മാനുക്ക പഞ്ചാരകൊല്ലി, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന മത്സരത്തില്‍ കാസ്‌കോ കാവുമന്ദം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കിടങ്ങനാട് യൂത്ത് ക്ലബ്ബ് ചെതലയത്തെ പരാജയപ്പെടുത്തി. മുഹമ്മദ് ഷെരീഫ്, അഫ്‌സല്‍ എന്നിവര്‍ ഗോള്‍ സ്‌കോര്‍ ചെയ്തു. ഇന്നത്തെ മത്സരത്തില്‍ മഹാത്മ പഞ്ചാരകൊല്ലി ആര്‍.എസ്.സി മുട്ടിലുമായി ഏറ്റുമുട്ടും.