കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട്ടില്‍ വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക നല്‍കും. ബുധനാഴ്ച്ച കോഴിക്കോട്ടെത്തുന്ന രാഹുല്‍ വ്യാഴാഴ്ച്ച വയനാട് കളക്ട്രേറ്റില്‍ ജില്ലാ വരണാധികാരിക്കു പത്രിക നല്‍കുമെന്നാണ് സൂചന. രാഹുലിനോടൊപ്പം പ്രിയങ്ക ഗാന്ധിയും കോഴിക്കോടെത്തും. വടകരയില്‍ കെ മുരളീധരന്‍ പത്രിക സമര്‍പ്പിച്ചു. പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ നേതാക്കള്‍ ഇന്ന് വയനാട്ടിലെത്തും.
കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക നാളെ പുറത്തിറക്കും. രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ സ്ഥിരമായി പ്രചാണത്തിനുണ്ടാവില്ല. സുരക്ഷാ പ്രശ്‌നങ്ങളും വയനാടിന് ഭൂമിശാസ്ത്രപരമായി അതിഥികളെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതുകൊണ്ടുമാണിത്. എങ്കിലും ദേശീയ നേതാക്കളും പ്രചാരണത്തിന് വയനാട്ടിലെത്തും. നാമനിര്‍ദ്ദശ പത്രിക സമര്‍പ്പിക്കാന്‍ രാഹുലിനോടൊപ്പം പ്രിയങ്ക ഗാന്ധിയും എത്തുമെന്നാണ് കരുതുന്നത്. വടകരയില്‍ കെ മുരളീധരന്‍ ഇന്ന് കാലത്ത് 11.30 ഓടെയാണ് പത്രിക നല്‍കിയത്. കോഴിക്കോട് കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടെ നേതാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.