നായയുടെ തല പ്ലാസ്റ്റിക് ബോട്ടിലില്‍ കുടുങ്ങി

0

തലയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കുടുങ്ങിയതിനാല്‍ വെള്ളം കുടിക്കാനോ, ഭക്ഷണം കഴിക്കാനോ കഴിയാതെ ദിവസങ്ങളായി അലയുന്ന നായയുടെ അവസ്ഥ ആരുടെയും മനസ്സലിയിക്കും. കഴിഞ്ഞ അഞ്ചു ദിവസമായി ബത്തേരി മാനിക്കുനി ഭാഗത്താണ് നായ അലഞ്ഞു തിരിയുന്നത്. പ്രദേശത്തെ ഓട്ടോ തൊഴിലാളികളും മറ്റും നായയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയില്ലെന്ന് ആക്ഷേപം ഉയരുന്നു. നായയെ എത്രയും പെട്ടന്ന് പിടികൂടി പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്ത് രക്ഷപ്പെടുത്തണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!