കനത്ത ചൂടില്‍ നിന്നും ആശ്വാസത്തിനായി ജനങ്ങള്‍ ഒരു പരിധിവരെ ആശ്രയിക്കുക പഴവര്‍ഗ്ഗങ്ങളെയാണ്. എന്നാല്‍ പഴവര്‍ഗ്ഗങ്ങള്‍ക്ക് ചൂട്പോലെ പൊള്ളുന്ന വിലയുമാണ് മാര്‍ക്കറ്റില്‍. ചൂട് കനത്തതോടെ പഴവര്‍ഗ്ഗങ്ങള്‍ക്ക് 20 മുതല്‍ 50 ശതമാനം വരെയാണ് വിലകൂടിയിരിക്കുന്നത്. മുന്തിരി ഫസ്റ്റ് ക്വാളിറ്റിക്ക് കിലോയ്ക്ക് 80 രൂപയായിരുന്നത് ഇപ്പോള്‍ 100 രൂപയാണ്. ആപ്പിള്‍ 100 രൂപയില്‍ നിന്നം 175ലേക്കും ഓറഞ്ച് 50 രൂപയില്‍ നിന്നും 70 രൂപയായും വര്‍ദ്ധിച്ചു. അനാറിന് 50 രൂപയായിരുന്നത് 100 രൂപയായും പൈനാപ്പിള്‍ 25 രൂപയില്‍ നിന്നും 50 രൂപയായും ഉയര്‍ന്നു. തണ്ണി മത്തനും സപ്പോട്ടയ്ക്കും 20 ശതമാനം വില വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. ഉല്‍പ്പാദന മേഖലകളില്‍ ചൂട് കൂടിയത് പഴവര്‍ഗ്ഗങ്ങളുടെ വിളവിനെ കാര്യമായി ബാധിക്കുകയും ഇത് വില കൂടാനും ഇടയാക്കിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.