ബത്തേരി കല്ലുവയല്‍ മാവാടിവയലിലാണ് കാക്കകള്‍ ചത്തുവീഴുന്നത്. പത്തു മണിക്കും മൂന്നു മണിക്കുമിടയിലായി 13 കാക്കകളാണ് ചത്തത്. പറക്കുന്നതിനിടയില്‍ തളര്‍ന്നു വീഴുന്ന കാക്കകള്‍ അല്‍പസമയത്തിനകം ചാവുകയാണ്. ആദ്യം പ്രദേശവാസികള്‍ ഇത് കാര്യമാക്കില്ലെങ്കിലും കൂടുതല്‍ കാക്കകള്‍ ചത്തു വീഴാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനമോ മറ്റെന്തെങ്കിലും രോഗമാണോ കാക്കകള്‍ ചാവാന്‍ കാരണമെന്ന സംശയമാണ് നിലനില്‍ക്കുന്നത്. സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.