ബത്തേരിയില്‍ അത്യാധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മത്സ്യമാര്‍ക്കറ്റ് ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. അസംപ്ഷന്‍ ജംഗ്ഷന്‍, ചുങ്കം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ചുങ്കം ബസ്റ്റാന്റ് പരിസരത്തെ പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നത്. കോസ്റ്റല്‍ ഡവലപ്പ്മെന്റ് സൊസൈറ്റി രണ്ട് കോടിയോളം രൂപ ചിലവഴിച്ചാണ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.
ടൗണില്‍ അസംപ്ഷന്‍ ജംഗ്ഷന്‍, ചുങ്കം എന്നിവിടങ്ങളിലെ മത്സ്യ സ്റ്റാളുകളാണ് ആദ്യഘട്ടത്തില്‍ ഇങ്ങോട്ട് മാറുക. പിന്നീട് മാംസ മാര്‍ക്കറ്റും പുതിയ മാര്‍ക്കറ്റിലേക്ക് മാറ്റുമെന്ന് നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു പറഞ്ഞു. പുതിയ മാര്‍ക്കറ്റില്‍ എട്ടു റൂമുകളും 29 സ്റ്റാളുകളുമാണുള്ളത്. മത്സ്യ മാര്‍ക്കറ്റ് പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ ടൗണിന് മൂന്നു കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ മത്സ്യവില്‍പ്പനയും നിരോധിക്കും. പുതിയ മാര്‍ക്കറ്റില്‍ ഗുണമേന്മ ഉറപ്പുവരുത്തിയ മത്സ്യം മാത്രമേ വില്‍പ്പനയ്ക്ക് അനുവദിക്കു. ഏറെകാലത്തെ ആവശ്യത്തിന് ഒടുവിലാണ് പുതിയ മാര്‍ക്കറ്റ് കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുന്നത്.