ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കും: ഒ.കെ വാസു
അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ. വാസു മാസ്റ്റര്‍. മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞു. വള്ളിയൂര്‍ക്കാവിലേതടക്കം ക്ഷേത്രങ്ങളുടെ ഭൂമികള്‍ അന്യാധീനപെട്ടിട്ടുണ്ട് കാലതാമസമില്ലാത്ത അത്തരം ഭൂമികള്‍ ക്ഷേത്രങ്ങള്‍ക്ക് മുതല്‍കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപെടുത്തുമെന്നും ഒ.കെ.വാസു മാസ്റ്റര്‍ പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കേരള ക്ഷേത്ര കല അക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍ സാംസ്‌ക്കാരിക പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മികച്ച അടിയറകള്‍ക്കുള്ള സമ്മാനം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ.മുരളി കൈമാറി.വി വിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ദേവസ്വം ബോര്‍ഡംഗം വി.കേശവന്‍ ആദരിച്ചു. വള്ളിയൂര്‍ക്കാവ് വികസനരേഖ ട്രസ്റ്റി ഏച്ചോം ഗോപി അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ ശ്രീലത കേ ശവന്‍, ട്രസ്റ്റി ഇ.പി.മോഹന്‍ദാസ്, പാരമ്പര്യേതര ട്രസ്റ്റി ടി.രത്നാകരന്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.മനോഹരന്‍, അഡ്വ.ടി.മണി, എന്‍.കെ. മന്മഥന്‍, ഇ.എം.ശ്രീധരന്‍ കെ.എ. ശ്രീകേഷ് എന്നിവര്‍ സംസാരിച്ചു. ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി പി.വി.സുരേന്ദ്രന്‍ സ്വാഗതവുംവൈ. പ്രസി.സന്തോഷ് ജി നായര്‍ നന്ദിയും പറഞ്ഞു.