ഉത്സവഛായയില്‍ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി
മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ ആറാട്ട് മഹോത്സവം കാവില്‍ കൊടിയേറി ഇനി കാവില്‍ ഉത്സവപൂരം. ഉത്സവം തുടങ്ങി ഏഴാം നാളിലാണ് കൊടിയേറ്റിയത്. ആദിവാസി മൂപ്പന്‍ കെ.രാഘവന്റെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങ്. ഇനി ഏഴ് ദിനരാത്രങ്ങളില്‍ കാവും പരിസരവും ഉത്സവ തിമിര്‍പ്പിലാകും
ഉത്സവഛായയില്‍ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ചില്ലകളോടുകൂടിയ മുളയില്‍ ആദിവാസി മൂപ്പന്‍ കെ.രാഘവന്റെ നേതൃത്വത്തില്‍ താഴെ കാവിന് സമീപം പ്രധാന കൊടിയേറ്റി. തുടന്ന് വേമോത്ത് നമ്പ്യാര്‍, എടച്ചന നായര്‍ എന്നിവരുടെ ഭണ്ഡാര തറയിലും കൊടിയേറ്റം നടത്തുകയും ചെയ്തു. മാര്‍ച്ച് 24ന് മേല്‍ശാന്തി പുതുമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരി പ്രധാന ചടങ്ങുകളിലൊന്നായ ഒപ്പനക്ക് പോകും 25 ന് ഒപ്പന വരവ്. തുടര്‍ന്ന് സാംസ്‌ക്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ.വാസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച്. സുബ്രമണ്യന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ചുള്ള എക്‌സിബിഷന്‍ ട്രേഡ് ഫെയറും, കാര്‍ണിവെല്ലും തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് 28 ന് ചിറക്കര, തലപ്പുഴ, ജെസ്സി, കൂളിവയല്‍, ഒണ്ടയങ്ങാടി, ചെറുകാട്ടൂര്‍ കോളനി, കൂടല്‍ ചെമ്മാട്, കമ്മന, വരടിമൂല, താഴെ കൊയിലേരി ഭഗവതിക്കാവ്, തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിന്നും അടിയറ എഴുന്നള്ളത്തുകള്‍ കാവിലെത്തും. 29 ന് താഴെക്കാവില്‍ നടക്കുന്ന കോലം കൊറയോടെ 14 ദിവസത്തെ ഉത്സവം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പാരമ്പര്യ ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി. മോഹന്‍ദാസ്, പാരമ്പര്യേതര ട്രസ്റ്റി ടി.രക്‌നാകരന്‍, എക്‌സക്യൂട്ടീവ് ഓഫീസര്‍ എം.മനോഹരന്‍, ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി.വി. സുരേന്ദ്രന്‍, സന്തോഷ് ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.