വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി
തലപ്പുഴ മക്കിമല എല്‍.പി.സ്‌കൂള്‍ 38-ാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപക റോസിലി ടീച്ചര്‍ക്കുള്ള യാത്രയയപ്പും നടത്തി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ വി.സുരേഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എം.സദാശിവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രൊജക്ട്ട് ഓഫീസര്‍ ഒ.കെ. സാജിത്ത് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ വിജയ ലക്ഷ്മി ടീച്ചര്‍, മുന്‍ പ്രധനാധ്യാപകരായ സി.എം.ജോണ്‍, എം.എ. ഡെയ്‌സി, വി.എ ദേവകി, ബീന ടീച്ചര്‍, സ്‌കൂള്‍ ലീഡര്‍ കെ. റിയാസ്, ആന്‍സില മെറ്റില്‍ഡ, വിസ്മയ വിഘ്‌നേശ്വരന്‍, വൈഷണവി തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സിസിലി ടീച്ചര്‍ക്കുള്ള ഉപഹാരം പി.ടി.എ.പ്രസിഡണ്ട് എം.സദാശിവന്‍ നല്‍കി. തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്നും നടന്നു.