എസ് എഫ് ഐ ജില്ലാ കമ്മറ്റി ഓഫീസിന് തറക്കല്ലിട്ടു

0

എസ് എഫ് ഐ ജില്ലാ കമ്മറ്റി ഓഫീസിന് കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് തറക്കല്ലിട്ടു. കല്‍പ്പറ്റ എ കെ ജി ഭവനു സമീപമായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ജില്ലയിലെ എസ് എഫ് ഐ സംഘടനാകരുത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് ജില്ലാ കമ്മറ്റി ഓഫീസെന്നും , ഇന്ത്യയിലെ എസ് എഫ് ഐ യുടെ ആദ്യ സ്വതന്ത്ര ഓഫീസ് ആയി മാറുമെന്നും സച്ചിന്‍ ദേവ് പറഞ്ഞു. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായി.സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സി കെ ശശീന്ദ്രന്‍ എം എല്‍ എ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ജോബിസണ്‍ ജയിംസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!