വിമുക്തി കിറ്റി ഷോ ഉദ്ഘാടനം ചെയ്തു

0

കല്‍പ്പറ്റ: എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത പരിസരം ‘വിമുക്തി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ വെച്ച് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ചുറ്റുപാടും ലഹരി വിമുക്ത പരിസരമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ജീവിതമാണ് ലഹരി എന്ന പ്രമേയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്വാദകരമായ കിറ്റി ഷോ വിനോദ് എറണാകുളം അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ അഡ്വ. മൊയ്തു കല്ലങ്കോടന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.ജെ ടോമി മദര്‍ പി.ടി.എ സാജിത ആശംസകള്‍ അര്‍പ്പിച്ചു. സൈമണ്‍ കെ.എം, മനോഹരന്‍ കെ., ശ്രീധരന്‍ കെ, ഷാഫി.ഒ, അന്‍വര്‍ കലോളി, സന്തോഷ്, അമീന്‍ റാഷിദ് തുടങ്ങിയവര്‍ സംബന്ധിച്ചു. റ്റാജി എം. തോമസ് സ്വാഗതവും ജാഫര്‍ പി.കെ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!