ഇന്റര്‍ ബി.എഡ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്
കണ്ണൂര്‍ സര്‍വ്വകലാശാല മാനന്തവാടി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററിന്റെ ആതിഥേയത്തില്‍ മാനന്തവാടി മേരിമാതാ ആര്‍ട്സ് & സയന്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്റര്‍ ബി.എഡ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ മടമ്പം പി.കെ.എം കോളേജ് ഓഫ് എജ്യുക്കേഷനും പുരുഷ വിഭാഗത്തില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനും ജേതാക്കളായി. കെ ശരണ്‍രാജ്, പി കെ ഹരിപ്രസാദ്, നിതിന്‍ ജോസ് എന്നിവര്‍ പുരുഷവിഭാഗത്തിലും സരിത സി നാരായണന്‍, ലിന്റ തോമസ് എന്നിവര്‍ വനിതാ വിഭാഗത്തിലും മികച്ച കളിക്കാര്‍ക്കുള്ള ട്രോഫികള്‍ കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ഡോ. വി.സാവിയോ ജെയിംസ് വിജയികള്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. പി.ആര്‍ വെള്ളന്‍, ഡോ. സിജോ ജോസഫ്, ജാസ്മിന്‍ ജോസഫ്, എം നാരായണന്‍, എം.സി പോത്തന്‍, എം.ബി ശരത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജിസ ഫ്രാന്‍സിസ് സ്വാഗതവും ദീപു ആന്റണി നന്ദിയും പറഞ്ഞു.