വരള്‍ച്ചയെ പ്രതിരോധിക്കാന്‍ മിറാക്കിള്‍ ക്ലബ്

0

വെള്ളമുണ്ട: വരള്‍ച്ചയെ പ്രതിരോധിക്കാന്‍ തടയണ നിര്‍മ്മാണവുമായി തേറ്റമല മിറാക്കിള്‍ യൂത്ത് ക്ലബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് തടണ നിര്‍മ്മിക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് വരെ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് പ്രദേശത്ത് അനുഭവപ്പെട്ടിരുന്നത്. ഇത് ശ്രദ്ധയില്‍പെട്ട് മിറാക്കിള്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ പ്രദേശത്തുള്ള തോട്ടില്‍ തടയണകള്‍ നിര്‍മ്മിച്ചു തുടങ്ങുകയായിരുന്നു. തടയണകള്‍ നിര്‍മ്മിച്ചു തുടങ്ങിയതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് വലിയൊരു പരിഹാരമാണുണ്ടായത്. തടയണ നിര്‍മ്മിച്ച ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹന കിറ്റുകള്‍ നല്‍കി. ഗുഞ്ച് എന്ന സന്നദ്ധ സംഘടനയും ഈ സാമൂഹ്യ സേവനത്തില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!