കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് സര്‍ക്കാര്‍ ജോലി സ്ഥിരപ്പെടുത്തി നല്‍കി. വനം വകുപ്പ് മന്ത്രി കെ രാജു തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട് വീട്ടില്‍ നേരിട്ടെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലാണ് ജോലി സ്ഥിരപെടുത്തി നല്‍കിയത്. വസന്തകുമാറിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും, ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇനി ഏത് ദിവസം വേണമെങ്കിലും സര്‍വ്വകലാശാല അസിസ്റ്റന്റായി ഷീനയ്ക്ക് ജോലിയില്‍ പ്രവേശിക്കാം.
Sign in
Sign in
Recover your password.
A password will be e-mailed to you.