പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പ്രളയബാധിതര്‍ക്കായി തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ചു നല്‍കിയ ടെന്റുകളുടെ സമര്‍പ്പണവും വീട്ടുപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. മക്കിമല പുന്നാട്ടു കുഴി സജിയുടെ വീട്ടില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ അഡ്വ: ജോര്‍ജ്ജ് വാത്തൂ പറമ്പില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി ടീച്ചര്‍, റെഡ് ക്രോസ് ജില്ലാ സെക്രട്ടറി മനോജ് കെ പനമരം ജില്ലാ കോ-ഓഡിനേറ്റര്‍ തങ്കച്ചന്‍ കിഴക്കെ പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.