‘മനുഷ്യനും പ്രകൃതിയും’ കെ.എഫ്എ.ഫ് ചലച്ചിത്രോത്സവത്തിന് തുടക്കമായി

0

കല്‍പ്പറ്റ: കല്‍പ്പറ്റ ഫിലിം ഫ്രട്ടേണിറ്റിയുടെ ആറാമത് അന്തരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്. ജൂബിലി ഹാളിലാണ് ദ്വിദിന ഫിലിം ഫ്രട്ടേണിറ്റി നടക്കുന്നത്. ലെനിന്‍ ഭാരതിയുടെ മെര്‍കു തുടര്‍ച്ചിമലൈ സ്റ്റീഫന്‍ സൊഡംബര്‍ഗ് സംവിധാനം ചെയ്ത കണ്ടാജിയോന്‍ 10 മികച്ച പരിസ്ഥിതി ഫീച്ചര്‍ ഫിലിം ഡോക്യുമെന്ററികള്‍ തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്നത്. 2017 ലെ മികച്ച ആന്ത്രോപോളജി ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ദി സ്ലേവ് ജനിസിസ് എന്ന ഡോക്യുമെന്ററിയുടെ കല്‍പ്പറ്റയിലെ ആദ്യ പ്രദര്‍ശനവും ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡോക്യുമെന്ററി നിര്‍മ്മാണത്തില്‍ കല്‍പ്പറ്റ ഫിലിം ഫ്രട്ടേണിറ്റിയുടെ ആദ്യ ചുവടുവെയ്പ്പായിരുന്നു ദി സ്ലേവ് ജനിസിസ്.

Leave A Reply

Your email address will not be published.

error: Content is protected !!