കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

0

കല്‍പ്പറ്റ: ജില്ലയിലെ കാപ്പികര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് സ്ഥാപിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടന്ന പരിപാടിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, വ്യവസായ വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗാമായാണ് ജില്ലയില്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ലോകോത്തര ഗുണമേന്മയുള്ള ഒന്നര ലക്ഷം കാപ്പി തൈകളും വച്ചു പിടിപ്പിക്കും. ജില്ലയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാപ്പി മലബാര്‍ കാപ്പിയെന്ന പേരില്‍ ബ്രാന്റ് ചെയ്ത് വില്‍പന നടത്തും. ബ്രാന്റ് ചെയ്യുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കല്‍പ്പറ്റയില്‍ സ്പെഷ്യല്‍ ഓഫീസ് തുടങ്ങും. കാപ്പി കൃഷി പ്രോത്സാഹനത്തിനായി 150 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!