ലഹരിക്കെതിരെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ യെല്ലോ ലൈന്‍ ക്യാമ്പയിന്‍

0

പുല്‍പ്പള്ളി: വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുകയും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തില്‍ നിന്ന് പുതുതലമുറ പിന്‍മാറുക എന്ന സന്ദേശം ഉയര്‍ത്തി ലഹരിക്കെതിരെ പുതു പാടവവുമായി പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരത്തെ നൂറ് മീറ്റര്‍ ചുറ്റളവില്‍ യെല്ലോ വരയിട്ട് ലഹരി രഹിത മേഖലയായി അടയാളപ്പെടുത്തി വിദ്യാലയത്തിന്റെ പരിസരത്ത് ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗവും, വിപണനവും വിതരണവും കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള ബോര്‍ഡുകളും സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ചു. എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ ബോധവല്‍ക്കരണ ക്യാമ്പയിനും, ലഹരി രഹിത മേഖല അടയാളപ്പെടുത്തലിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍ നിര്‍വ്വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിഷ എം.വൈ. അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി.എസ് സന്തോഷ്. മുഖ്യ പ്രഭാഷണം നടത്തി. ബാബു പി.പി, എന്‍.എസ്.എസ് ലീഡര്‍ ശ്രീരാജ് ബിനു, അലീന മേരി, ഡോണ്‍ ജോസ് മാത്യു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!